തിരുവനന്തപുരം തലസ്ഥാനത്തെ ഒരു പ്രധാന സദ്സംഗ കേന്ദ്രമാണ് അഭേദാശ്രമം. ഇവിടുത്തെ അഖണ്ഡനാമ വേദിയും നാമജപവും മനുഷ്യരാശിക്കാകെ ഭക്തിയും ശാന്തിയും, സുഖവും പ്രദാനം ചെയ്യുന്ന ഒരു മഹായജ്ഞ വേദിയാണ്. കിഴക്കേകോട്ടയിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു വശത്താണ് സദ്ഗുരു അഭേദാനന്ദ ഭാരതി തിരുവടികളുടെ നാമത്തിൽ പിറവി കൊണ്ട ശ്രീ പരാമഭട്ടാരക ചട്ടമ്പി സ്വാമി സ്മാരക അഭേദാശ്രമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ എഴുപതു വർഷമായി അഖണ്ഡനാമ ജപം മുടങ്ങാതെ കേൾക്കുന്നു. വേദിയിലെ ഒരിയ്ക്കലും അണയാത്ത ദീപവും നിലം തൊടാത്ത തംബുരുവും ചരിതമാണ്.