ബഹുമാന്യരേ,
നമുക്കേവർക്കും ആരാദ്ധ്യനായ സദ്ഗുരുദേവന്റെ ഒരു പൂർണ്ണകായ പ്രതിമ തിരുവനന്തപുരം അഭേദാശ്രമത്തിൽ സ്ഥാപിക്കുവാൻ ട്രസ്റ് തീരുമാനിച്ച വിവരം അറിയിക്കുന്നു. ഗുരുദേവന്റെ രൂപലാവണ്യം പരമാവധി സാക്ഷാത്കരിച്ചു കൊണ്ടുള്ളതായിരിക്കണം പുതിയ പ്രതിമ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഫോട്ടോ ആണ് പ്രതിമയുടെ മാതൃകയായി എടുത്തിരിക്കുന്നത്. ചിത്ര, ശില്പ കലകൾ, വാസ്തുവിദ്യ തുടങ്ങിയ കലാമാതൃകകൾക്കു പാരമ്പര്യമായി തന്നെ ലോകോത്തര പ്രസിദ്ധി നേടിയ ഇറ്റലിയിലെ ഫ്ലോറെൻസ് നഗരത്തിലെ വിശ്വവിഖ്യാതമായ ഫ്ലോറെൻസ് അക്കാദമി ഓഫ് ആർട്സ് എന്ന സ്ഥാപനത്തിൽ വച്ച്, ശില്പകലയിൽ അവിടെ നിന്ന് ബിരുദം നേടി, അവിടെ ശില്പകലാ അധ്യാപകനായി ജോലി ചെയ്യുന്ന യുവശില്പിയും, നമ്മുടെ ആശ്രമ കുടുംബാംഗവുമായ ശ്രീ സന്ദീപ് കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിമാനിർമ്മാണം. ഒരു ഏഴോ എട്ടോ മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയായി പ്രതിമ നാട്ടിലേക്ക് കൊണ്ടുവരാമെന്നാണ് പ്രതീക്ഷ.
ഗുരുദേവന്റെ ഈ പ്രതിമ, അഭേദാശ്രമത്തിലെ മറ്റു പല കാഴ്ചകളോടൊപ്പം, വരും തലമുറകൾക്ക് അതുല്യമായ ഒരു അനുഭവം ആയിത്തീരും എന്നാണ് ഞങ്ങളുടെ കരുതുന്നത്. ഈ പ്രതിമാ നിർമ്മിച്ച്, നാട്ടിലേക്ക് കൊണ്ട് വന്നു, ആശ്രമത്തിൽ സ്ഥാപിക്കുവാൻ വേണ്ടി ഉദ്ദേശിക്കുന്ന മൊത്തം ചിലവ് ഏകദേശം 25 ലക്ഷം രൂപയാണ്. ഈ തുക സമാഹരിച്ചു കൊണ്ട് ഈ പദ്ധതി വിജയത്തിലെത്തിക്കുവാൻ ഗുരുദേവന്റെ ശിഷ്യരും, ആരാധകരും, ഭക്തജനങ്ങളുമായ ആശ്രമബന്ധുക്കളിൽ നിന്നും അകമഴിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. അതിനായി എല്ലാവരുടേയും നിർലോഭമായ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ആശ്രമം ട്രസ്റ്റിന് വേണ്ടി സവിനയം പ്രാർത്ഥിക്കുന്നു.
സദ്ഗുരുദേവ സ്മരണയിൽ,
ജനറൽ സെക്രട്ടറി
1936-RISHIKESH He stood facing the Himalayas, his palms folded like a lotus bud .Embracing his feet were the gentle waves of the Ganges. His young and youthful face resplendent in the morning sun, His saffron clothes fluttered in the cool mountain breeze. He bellowed from the innermost core of his self “SING SING SING ALOUD TILL YOUR HEART BREAKS” HE sang his way into the hearts of people awakening them into that blissful ocean of Prem and Bhakti through Namajapam. ‘Namapremi Namaroopi Namarthi Namadayaka Nameva Jeevitham Vande Sri Abhedananda Sadgurum He was SADGURU SWAMI ABHEDANANDA BHARATI- Simplicity, Devotion and Love personified’