മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാഗവത സപ്‌താഹംപ്രശസ്ത ഭാഗവത ആചാര്യനായിരുന്ന ഭാഗവത ഹംസം ബ്രഹ്മശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യനും പുത്രനുമായ ഭാഗവത കഥാകോകിലം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ ശ്രീമദ് ഭാഗവത സപ്‌താഹം തിരുവനന്തപുരം അഭേദാശ്രമത്തിൽ ഏപ്രിൽ 15 നു വൈകുന്നേരം മാഹാത്മ്യ പാരായണത്തോടെ ആരംഭിച്ചു ഏപ്രിൽ 23 വരെ നടക്കുന്നതാണ്. ഭാഗവത വൈഡൂര്യം ബ്രഹ്മശ്രീ പുല്ലൂർമന രാമൻ നമ്പൂതിരി പ്രഭാഷണം നടത്തും.സപ്താഹ യജ്ഞത്തിന്റെ ഉൽഘാടനം ഏപ്രിൽ 15 വൈകുന്നേരം 5 മണിക്ക് നാരായണീയഹംസം ബ്രഹ്മശ്രീ കെ ഹരിദാസ്ജി നിർവ്വഹിക്കും.